Thursday, January 27, 2011

ആനന്ദ നടനം


ആനന്ദ നടനം ആടിനാര്‍, കനകസഭയിലാനന്ദ നടനം ആടിനാര്‍ ....

Tuesday, January 25, 2011

നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍


നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
കവിള്‍ ചെമ്പക മലരിന്റെ മണം കൊണ്ടു ബല്ലേ..ബല്ലേ
കതിര്‍മുടിയിലെ കുടമുല്ലപ്പൂവിനു ബല്ലേ..ബല്ലേ

മോഡല്‍ : മീര നന്ദന്‍

Monday, January 24, 2011

ഒരു രാത്രി മഴയുടെ സമ്മാനം


2010 നവംബര്‍ 22ലെ രാത്രി... ലേബര്‍ റുമിന് മുന്നിലെ എന്റെ 12 മണിക്കൂര്‍ കാത്തിരിപ്പിന്റെ അവസാനം ഒരു രാത്രി മഴയായി അവള്‍ എത്തി. മനസ്സിലും ജീവിതത്തിലും പുതുമയുടെ പ്രസാദവുമായി ദൈവത്തിന്റെ സമ്മാനം. മനോഹരമായ രാത്രി മഴയത്ത് ജനിച്ച അവള്‍ക്കു രാത്രിമഴ എന്നര്‍ത്ഥം വരുന്ന അമയ എന്ന പേര് തന്നെ ഞങ്ങള്‍ ഇട്ടു. ഇത് അവള്‍ക്ക് വെറും അര ദിവസം പ്രായമുള്ളപ്പോള്‍ എടുത്ത അവളുടെ ആദ്യത്തെ ഫോട്ടോ.ആദ്യത്തെ ഫോട്ടോ ഞാന്‍ തന്നെ എടുക്കണം എന്ന എന്റെ ആഗ്രഹത്തിന്റെ പരിസമാപ്തി.


22nd November 2010 night...the 12 long hours wait in front of the labour room which seemed to be endless atlast came to an end as she came as a beautiful night rain in my life..A gift from the almighty that refreshed my mind and life all over again..Born in that wonderful raining night which is beautiful to any, we named her "Amayah" which exactly meant the night rain (Rathri mazha in malayalam) ...This is her first click which was taken when she was just half day old...The wish of me being the first one to capture her moment is realised and here is the outcome of that wonderful moment :) 

Thursday, January 20, 2011

നോട്ടങ്ങള്‍

ജീവിതമെന്ന ഈ മായകാഴ്ച്ചയില്‍ പലമുഖങ്ങളും നമുക്ക് മുന്‍പില്‍ മിന്നി മറയും. അതില്‍ ചില മുഖങ്ങള്‍ നമ്മെ വല്ലാതെ കൊതിപ്പിക്കുകയും ചെയും. അത്തരം ഓര്‍മകളുടെ സുഖമുള്ള ഒരു നോവായി ജീവിതം നമ്മോടൊപ്പം കൂടെ വരും ഒരുപാട് കാലം.... പിന്നീട് കഴിഞ്ഞ കാലം നമ്മെ ഓര്‍മകളുടെ മഴവില്‍ ജാലകം തുറന്നു മാഞ്ഞു പോയ മുഖങ്ങളുടെ നിഴല്‍ ചിത്രങ്ങള്‍ കാട്ടി കൊതിപ്പിക്കും. ആ മുഖങ്ങളില്‍ മാഞ്ഞുപോകാത്ത ഒന്നായി നിങ്ങളും എന്നില്‍ അവശേഷിക്കും.

Wednesday, January 5, 2011

കൌതുക കണ്ണുകള്‍

മിഴിമുനകള്‍ പലപ്പോഴും എനിക്ക് സമ്മാനിച്ചത്‌ കണ്ണുകളില് കൌതുകം നിറഞ്ഞ നിര്‍വൃതി ആയിരുന്നു ...