Thursday, January 20, 2011

നോട്ടങ്ങള്‍

ജീവിതമെന്ന ഈ മായകാഴ്ച്ചയില്‍ പലമുഖങ്ങളും നമുക്ക് മുന്‍പില്‍ മിന്നി മറയും. അതില്‍ ചില മുഖങ്ങള്‍ നമ്മെ വല്ലാതെ കൊതിപ്പിക്കുകയും ചെയും. അത്തരം ഓര്‍മകളുടെ സുഖമുള്ള ഒരു നോവായി ജീവിതം നമ്മോടൊപ്പം കൂടെ വരും ഒരുപാട് കാലം.... പിന്നീട് കഴിഞ്ഞ കാലം നമ്മെ ഓര്‍മകളുടെ മഴവില്‍ ജാലകം തുറന്നു മാഞ്ഞു പോയ മുഖങ്ങളുടെ നിഴല്‍ ചിത്രങ്ങള്‍ കാട്ടി കൊതിപ്പിക്കും. ആ മുഖങ്ങളില്‍ മാഞ്ഞുപോകാത്ത ഒന്നായി നിങ്ങളും എന്നില്‍ അവശേഷിക്കും.

2 comments: